Subscribe For Free Updates!

We'll not spam mate! We promise.

Tuesday, 9 July 2013

മലയാളി നേഴ്‌സിനെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഒല്ലൂര്‍ : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് ഒടുവില്‍ വിവാഹിതരായവരായിരുന്നു സനിതയും സ്മിജോയും. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല. സനിതയെ കുത്തിക്കൊന്ന ശേഷം സ്മിജോ കഴുത്തു മുറിച്ച് ജീവനൊടുക്കി. ബഹ്‌റൈനിലെ മനാമയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പുത്തൂര്‍ സ്വദേശിയായ സനിത. സ്മിജോയും അവിടെ നഴ്‌സായിരുന്നു.
മനാമയില്‍ സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന സമയത്താണ് സനിത ഫേസ്ബുക്കിലൂടെ സ്മിജോയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയിച്ച ഇരുവരും വീട്ടുകാരുമായി ആലോചിച്ചതിനു ശേഷം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 29 നായിരുന്നു വിവാഹം.
ഇരുവരും മരിച്ച വിവരം കഴിഞ്ഞ ദിവസം സനിതയുടെ ചേച്ചി സംഗീതയാണ് വീട്ടുകാരെ അറിയിച്ചത്. മനാമയില്‍ തന്നെ നഴ്‌സായി ജോലി ചെയ്യുകയാണ് സംഗീത.
വിവാഹ ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സനിതയ്ക്ക് സ്മിജോയൊടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് സനിത വീട്ടുകാരെ അറിയിച്ചിരുന്നു. സ്മിജോ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. സംശയരോഗമായിരുന്നു സ്മിജോയ്ക്ക്. ഇതിനിടെ സനിതയുടെ ഗര്‍ഭം അലസി. ഇതും സനിതയെ സങ്കടത്തിലാക്കി. തുടര്‍ന്ന് സമിജോയില്‍ നിന്നും വേറിട്ട് ചേച്ചിയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വിവാഹമോചനം നേടാന്‍ തീരുമാനിച്ചിരുന്നു.
സംഗീതയുടെ വീട്ടിലായിരുന്ന സനിതയെ അവിടെ പോയി സ്മിജോ കൊലപ്പെടുത്തുകയായിരുന്നു.
ചേച്ചിയും ഭര്‍ത്താവും ജോലിക്കു പോയ സമയം നോക്കിയായിരുന്നു അവിടെ എത്തിയത്. വിവരമറിഞ്ഞ് സംഗീതയുടെ ഭര്‍ത്താവ് ഡേവിസ് അവിടെയെത്തി. റെജി ഡേവീസിനു നേരെയും സ്മിജോ കത്തി വീശി. തലയ്ക്കു പരുക്കേറ്റ് റെജി ആശുപത്രിയിലാണ്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി എംബസി ഇടപെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഗ്രെനേഡ് പ്രയോഗത്തില്‍ വി.എസിന് ശാരീരിക അസ്വസ്ഥത; സി.ദിവാകരന്‍ ആശുപത്രിയില്‍

പോലീസിന്‍രെ ഗ്രെനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എം.എല്‍.എമാരെ അഭിസംബോധന ചെയ്ത് വി.എസ് സംസാരിക്കുന്നതിനിടെയാണ് പോലീസിന്റെ ഗ്രെനേഡ് പ്രയോഗമുണ്ടായത്. മൂന്ന് തവണ പോലീസ് എം.എല്‍.എമാര്‍ക്ക് നേ
രെ ഗ്രനേഡ് പ്രയോഗിച്ചു. സി.പി.ഐ. നേതാവ് സി.ദിവാകരന്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് വി.എസ്.അച്യുതാനന്ദനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു നിന്നും മാറ്റി. സമരം നടത്തിയ എം.എല്‍.എമാര്‍ക്കു നേരെ മൂന്നു തവണയാണ് പോലീസ് ഗ്രനേഡ് എറിഞ്ഞത്. പ്രകോപനമില്ലാതെയാണ് എം.എല്‍.എമാര്‍ക്കെതിരെ ഗ്രെനേഡ് എറിഞ്ഞത് എന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഗ്രെനേഡ് പ്രയോഗത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എമാര്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രെനേഡ് എറിയുകയും നിരവധി തവണ ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തരെ പോലീസ് വളഞ്ഞിട്ട് തള്ളി. ഒരു പോലീസുകാരനും നിരവധി ഡി.വൈ.എഫ്.ഐക്കാര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.
സര്‍ക്കാരിനെതിരായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് എല്‍.ഡി.എഫ് യോഗം വിളിച്ചിട്ടുണ്ട്.

ദില്ലി മെട്രോ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു

ദില്ലി മെട്രോ റെയില്‍‌വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ഹിന്ദി ദിനപത്രങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ദില്ലി മെട്രോയില്‍ സി സി ടി വിയില്‍ പകര്‍ത്തിയ ദമ്പതികളുടെ ദൃശ്യങ്ങളാണ് പ്രമുഖ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ദമ്പതികളുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തെന്നാണ് വിലയിരുത്തുന്നത്.
സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വലിയ വിവാദമായിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ തിരഞ്ഞെടുത്ത് അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് മെട്രോയിലെ ഉദ്യോഗസ്ഥരായിരിക്കും. ഇത്തരത്തിലുള്ള 13 വീഡിയോകള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മെട്രോ റെയില്‍‌വേ സ്റ്റേഷനിലെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സി സി ടി വി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ഡി എം ആര്‍ സി ഉദ്യോഗസ്ഥര്‍ക്കും സി ഐ എസ് എഫുകാര്‍ക്കും മാത്രമെ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ഇവര്‍ അറിയാതെ ദൃശ്യങ്ങള്‍ പുറത്തുപോകില്ല.
അതേസമയം, ഇത്തരം സി സി ടി വി സംവിധാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഡി എം ആര്‍ സിയാണ് ഡാറ്റാബേസ് നിയന്ത്രിക്കുന്നതെന്നും സി ഐ എസ് എഫ് ഡയറക്ടര്‍ രാജീവ് പറഞ്ഞു.

ശാലുവിന് ബിജു നല്‍കിയ ഉപഹാരങ്ങള്‍ കണ്ടെടുത്തു

ശാലുവിന് ബിജു നല്‍കിയ ഉപഹാരങ്ങള്‍ കണ്ടെടുത്തു

ചങ്ങനാശേരി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണം നടി ശാലുമേനോന് നല്‍കിയ സമ്മാനങ്ങള്‍ പോലീസ് കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി ശാലുമേനോനെ ചങ്ങനാശേരിയിലെ വീട്ടില്‍ കൊണ്ടുവന്നിരുന്നു. ഡി.വൈ.എസ്.പി റെജി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ചൊവ്വാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി ശാലുമേനോനെ പുഴവാതിലിലുള്ള വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് ഒരുമണി വരെ ഇവിടെ തെളിവെടുപ്പ് നടത്തി. ബിജുരാധാകൃഷ്ണനില്‍ നിന്ന് നേരത്തെ നിരവധി ഉപഹാരങ്ങള്‍ കൈപ്പറ്റിയതായി ശാലുമേനോന്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
ശാലുവിന്റെ വീട്ടില്‍ നിന്ന് രണ്ട് മോതിരം, മൂന്ന് ലോക്കറ്റുകള്‍, രണ്ട് വളകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ഇത് തനിക്ക് ബിജു സമ്മാനമായി നല്‍കിയതാണെന്ന് ശാലു പോലീസിനോട് സമ്മതിച്ചു. ബിജു നല്‍കിയ കാറും പോലീസ് പരിശോധിച്ചു. പുതിയ വീടിന്റെ നിര്‍മ്മാണ ചെലവുകളെ കുറിച്ചും പോലീസ് ചോദിച്ചു രേഖപ്പെടുത്തി.

നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍…
എം.എല്‍.എമാര്‍ക്കെതിരെ ഗ്രെനേഡ് പ്രയോഗിച്ചതിനെതിരെ സമഗ്ര അന്വേഷണം എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 22 മുതല്‍ രാപ്പകല്‍ സത്യാഗ്രഹം ആരംഭിക്കാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു.
ഉമ്മന്‍ചാണ്ടിയുടെ രാജി
ആവശ്യപ്പെട്ട് ഇന്ന് തലസ്ഥാനത്ത് ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇടത് യുവജന സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രകടനവും പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇടത് എം.എല്‍.എമാരുടെ ധര്‍ണ്ണക്കിടയിലേക്ക് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതും വിവാദമായി. മൂന്നുതവണ നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ വി.എസ് അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സി.പി.ഐ നേതാവ് സി.ദിവാകരന്‍ അടക്കമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടതുകൊണ്ട് മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി എറണാകുളത്ത് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ആന്റണിയുടെ പരാമര്‍ശം ഹൈക്കമാന്‍ഡ് തീരുമാനമാണെന്ന പ്രതീതിക്കിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സോളാര്‍ പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോടാണ് സോണിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സോളാര്‍ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ ശ്രീധരന്‍നായരുമായുള്ള അഭിമുഖം ഇന്നലെ രാത്രി 9.20ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. അതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കനത്ത സമ്മര്‍ദ്ദമാണ് ഉയര്‍ന്നത്. അര്‍ദ്ധരാത്രിതന്നെ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ഇടത് സംഘടനകളും യുവമോര്‍ച്ചയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു.

ടെസ്റ്റ് ട്യൂബ് ശിശു ചികില്‍സയ്ക്ക് ഇന്ത്യയില്‍ രണ്ടു ലക്ഷം; ബെല്‍ജിയത്തില്‍ 15,000 രൂപ

ടെസ്റ്റ് ട്യൂബ് ശിശു ചികില്‍സയ്ക്ക് ഇന്ത്യയില്‍ രണ്ടു ലക്ഷം; ബെല്‍ജിയത്തില്‍ 15,000 രൂപ

ലണ്ടന്‍: ടെസ്റ്റ് ട്യൂബ് ശിശു ചികിത്സയ്ക്ക് ബെല്‍ജിയത്തില്‍ ചെലവ് കേവലം 170 (15000 രൂപ). എന്നാല്‍ ഇതേ ചികിത്സയ്ക്ക് ഇന്ത്യയില്‍ വാങ്ങുന്നത് രണ്ടു ലക്ഷം രൂപയാണ്. അതേസമയം ബ്രിട്ടനില്‍ ഐ.വി.എഫ് ചികിത്സയ്ക്ക് 5000 പൗണ്ട് ( ഏകദേശം നാലര ലക്ഷം രൂപ)ആണ് വാങ്ങുന്നത്.
ബെല്‍ജിയത്തിലെ ഒരു സംഘം വന്ധ്യതാ ഡോക്ടര്‍മാരാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐ വി എഫ് ചികിത്സ ചെയ്യാനാകുമെന്ന് അറിയിച്ചിരിക്കുന്നത്. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും കൃത്രിമമായി സംയോജിപ്പിച്ച് കുറച്ചു ദിവസം ടെസ്റ്റ്യൂബില്‍ വളര്‍ത്തിയശേഷം ഭ്രൂണം അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്നതാണ് ടെസ്റ്റ്യൂബ് ശിശു ചികിത്സ.

സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയ അബ്ദുല്ല രാജാവിന് വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

ജിദ്ദ: സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധനല്‍കുന്ന സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന് അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രശംസ. അബ്ദുല്ല രാജാവിന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ട്. മതമേധാവികളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍
വകവെക്കാതെ തന്റെ പരിവര്‍ത്തനവുമായി അബ്ദുല്ല രാജാവിന്റെ മുന്നോട്ടുള്ള പ്രയാണം ഏറെ പ്രശംസിക്കേണ്ടതാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചരിത്രത്തില്‍ ആദ്യമായി സൌദിയില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. കായികചരിത്രത്തില്‍ ആദ്യമായി ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു വനിതകളെ പങ്കെടുപ്പിച്ച് സൌദി അത്ഭുപ്പെടുത്തി. 150 അംഗ ശൂറ കൗണ്‍സിലില്‍ 30 സ്ത്രീകളെ ഉള്‍പ്പെടുത്തിയും സ്ത്രീശാക്തീകരണത്തില്‍ രാജാവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
സ്ത്രീ വസ്ത്ര വില്‍പനശാലകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തതയും അടുത്തിടെയാണ്. അന്നഹ്ദ വിമന്‍ ഫിലാന്ത്രോപിക് സൊസൈറ്റിയുടെ പ്രോജക്ട് മാനേജര്‍ ശൈഖ സുദൈരി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 3000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയതും വാഷിങ്ടണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്.