ജിദ്ദ: സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധനല്‍കുന്ന സൌദി
ഭരണാധികാരി അബ്ദുല്ല രാജാവിന് അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റിന്റെ
പ്രശംസ. അബ്ദുല്ല രാജാവിന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍
മുന്തിയ പരിഗണന നല്‍കുന്നുണ്ട്. മതമേധാവികളില്‍ നിന്നുയര്‍ന്ന
എതിര്‍പ്പുകള്‍
വകവെക്കാതെ തന്റെ പരിവര്‍ത്തനവുമായി അബ്ദുല്ല രാജാവിന്റെ മുന്നോട്ടുള്ള പ്രയാണം ഏറെ പ്രശംസിക്കേണ്ടതാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചരിത്രത്തില്‍ ആദ്യമായി സൌദിയില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. കായികചരിത്രത്തില്‍ ആദ്യമായി ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു വനിതകളെ പങ്കെടുപ്പിച്ച് സൌദി അത്ഭുപ്പെടുത്തി. 150 അംഗ ശൂറ കൗണ്‍സിലില്‍ 30 സ്ത്രീകളെ ഉള്‍പ്പെടുത്തിയും സ്ത്രീശാക്തീകരണത്തില്‍ രാജാവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
സ്ത്രീ വസ്ത്ര വില്‍പനശാലകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തതയും അടുത്തിടെയാണ്. അന്നഹ്ദ വിമന്‍ ഫിലാന്ത്രോപിക് സൊസൈറ്റിയുടെ പ്രോജക്ട് മാനേജര്‍ ശൈഖ സുദൈരി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 3000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയതും വാഷിങ്ടണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

0 comments:
Post a Comment