ദില്ലി മെട്രോ റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ അശ്ലീല
സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ഹിന്ദി ദിനപത്രങ്ങളാണ് ഈ
വാര്‍ത്ത പുറത്തുവിട്ടത്. ദില്ലി മെട്രോയില്‍ സി സി ടി വിയില്‍ പകര്‍ത്തിയ
ദമ്പതികളുടെ ദൃശ്യങ്ങളാണ് പ്രമുഖ അശ്ലീല വെബ്സൈറ്റുകളില്‍
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്
ദമ്പതികളുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് വെബ്സൈറ്റില്‍ അപ്‌ലോഡ്
ചെയ്തെന്നാണ് വിലയിരുത്തുന്നത്.
സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വലിയ വിവാദമായിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ തിരഞ്ഞെടുത്ത് അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് മെട്രോയിലെ ഉദ്യോഗസ്ഥരായിരിക്കും. ഇത്തരത്തിലുള്ള 13 വീഡിയോകള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മെട്രോ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സി സി ടി വി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ഡി എം ആര്‍ സി ഉദ്യോഗസ്ഥര്‍ക്കും സി ഐ എസ് എഫുകാര്‍ക്കും മാത്രമെ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ഇവര്‍ അറിയാതെ ദൃശ്യങ്ങള്‍ പുറത്തുപോകില്ല.
അതേസമയം, ഇത്തരം സി സി ടി വി സംവിധാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഡി എം ആര്‍ സിയാണ് ഡാറ്റാബേസ് നിയന്ത്രിക്കുന്നതെന്നും സി ഐ എസ് എഫ് ഡയറക്ടര്‍ രാജീവ് പറഞ്ഞു.





0 comments:
Post a Comment